പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.
കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു
Accident as electricity pole falls on ambulance in Shoranur, Palakkad